Browse the glossary using this index

Special | A | B | C | D | E | F | G | H | I | J | K | L | M | N | O | P | Q | R | S | T | U | V | W | X | Y | Z | ALL

Page:  1  2  3  4  5  6  7  8  9  10  ...  33  (Next)
  ALL

 

Question:

  കോടതിയിൽ നിലവിലിരിക്കുന്ന വ്യവഹാരവുമായി ബന്ധപ്പെട്ട വിവരമാണ് എന്ന കാരണത്താൽ ആവശ്യം നിരാകരിക്കാമോ?

(ഒടുവിലത്തെ എഡിറ്റ്‌: Sunday, 22 January 2023, 4:59 PM)
Answer:
(i) വിവരം വെളിവാക്കുന്നത് കോടതി അലക്ഷ്യമാകുമെങ്കിൽ ആവശ്യം നിരാകരിക്കാം.

(i)  വിവരം നൽകരുതെന്ന് കോടതി വിലക്കിയിട്ടുണ്ടെങ്കിൽ മാത്രം  ആവശ്യം നിരാകരിക്കാം.

 



Question:

  നിശ്ചിത സമയപരിതിക്കുള്ളിൽ വിവരം നൽകിയില്ലെങ്കിൽ എന്ത് പ്രത്യാഘാതമാണ് ഉണ്ടാവുക?

(ഒടുവിലത്തെ എഡിറ്റ്‌: Sunday, 22 January 2023, 5:06 PM)
Answer:

(i)     ആവശ്യം നിരാകരിക്കപ്പെട്ടതായി കണക്കാക്കും

(ii)    പിന്നീട് ഒന്നാം അപ്പീൽ അധികാരിയോ രണ്ടാം അപ്പീൽ അധികാരിയോ നിർദ്ദേശിക്കുന്ന അവസരത്തിൽ വിവരം സൗജന്യമായി നൽകേണ്ടിവരും.

(iii)   വിവരാവകാശ നിയമത്തിലെ വകുപ്പ് 20 ബാധകമാവുകയും അതുപ്രകാരം പിഴ ഒടുക്കേണ്ടി വരുകയും ചെയ്യും.


Question:

  സെക്രട്ടറിയേറ്റ് മുതൽ താലൂക്ക്തല ഓഫീസുകൾ വരെ വ്യത്യസ്ത തലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന പൊതുസ്ഥാപനങ്ങർക്ക് സ്വമേധയാ വെളിപ്പെടുത്തൽ നടത്തേണ്ടതുണ്ടോ?

(ഒടുവിലത്തെ എഡിറ്റ്‌: Sunday, 22 January 2023, 3:01 PM)
Answer:
വിവരാവകാശ നിയമത്തിലെ വകുപ്പ് 4 പ്രകാരം സ്വമേധയാ നടത്തുന്ന വെളിപ്പെടുത്തൽ, സ്ഥാപനത്തിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ളവയാണ്. ഇത് ഫലപ്രദമായി നടപ്പിലാക്കിയാൽ പൊതു അധികാരിയുടെ ജോലിഭാരം ഗണ്യമായി കുറവ് വരുന്നതാണ്. കാരണം പൊതുജനങ്ങൾക്ക് പൊതുവേ ആവശ്യമുള്ള വിവരം പ്രത്യേകിച്ച് ആവശ്യപ്പെടാതെ തന്നെ ലഭ്യമാകുന്നതിന് സ്വമേധയായുള്ള വെളിപ്പെടുത്തൽ ഇട നൽകുന്നു.


Page:  1  2  3  4  5  6  7  8  9  10  ...  33  (Next)
  ALL